തോപ്പുംപടി: മഴ കനത്തതോടെ തീരദേശം ഡെങ്കിപനി ഭീഷണിയിൽ. പ്രദേശത്ത് രൂക്ഷമായ കൊതുക് ശല്യം രൂക്ഷമാണ്. പലയിടത്തും വെള്ളക്കെട്ടാണ്. മാലിന്യം നിലച്ചതും പകർച്ച വ്യാധിക്ക് ഇടയാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.ചെറു പനിയോടെ തുടങ്ങി വിറയലും തളർച്ചയുമായാണ് രോഗികൾ ആശുപത്രികളിൽ എത്തുന്നത്. സർക്കാർ ആശുപത്രികളിൽ മതിയായ സൗകര്യം ഇല്ലാത്തതിനാൽ പലരും സ്വകാര്യ അശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

കൊവിഡ് ഭീതിക്കിടയിൽ ഡെങ്കി ഭീഷണി ആരോഗ്യ മേഖലയെയും വലക്കുകയാണ്. കൊതുക് നശീകരണ പ്രവർത്തനങ്ങൾക്കൊപ്പം മാലിന്യ നീക്കത്തിനും തിരക്കിട്ട നടപടികളാണ് കൊച്ചി നഗരസഭ അധികാരികളും ആരോഗ്യ വിഭാഗവും നടത്തുന്നത്. നഗര പരിധിയിൽ ഇതിനോടകം നൂറിലേറെ രോഗികൾ ഡെങ്കിപനി ചികിത്സ തേടി. പടിഞ്ഞാറൻ കൊച്ചിയുടെ തീരപ്രദേശങ്ങളിലും നഗരപരിധിയിലും രോഗികളെ കണ്ടെത്തിയ സാഹചര്യത്തിൽ അധികൃതർ ബോധവത്കരണ നടപടികൾ സജീവമാക്കിയിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഡങ്കിപനി പകച്ച ഉയർത്തിയ ഭീതി മാറുന്നതിനിടയിലാണ് തീരദേശവും നഗരപ്രദേശവും ഡങ്കി പനി ഭീഷണിലായിരിക്കുന്നത്.