ഫോർട്ട് കൊച്ചി: മഴ ശക്തി പ്രാപിച്ചതോടെ ആഫ്രിക്കൻ ഒച്ച് നഗരം കീഴടക്കുന്നു. കൊവിഡ് രോഗഭീതിയോടൊപ്പം ഒച്ച് ഭീഷണി കൂടി ആയതോടെ ജനം ആശങ്കയിലാണ്.ഈർപ്പമുള്ള മതിലുകൾ, ചെടികളുടെ ഇലകൾ, കുളിമുറി ഭിത്തി, അടുക്കള തുടങ്ങിയ സ്ഥലങ്ങളാണ് ഇവയുടെ വാസ കേന്ദ്രങ്ങൾ. ഇതിനെ സ്പർശിച്ചാൽ ഇതിൽ നിന്നും പുറത്ത് വരുന്ന കൊഴുത്ത ദ്രാവകം ഭക്ഷത്തോടൊപ്പം അകത്ത് പോയാൽ മാരകമായ രോഗങ്ങൾക്ക് വഴിവെക്കുമെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. ഉപ്പ് ലായനിയാണ് ഇതിന്റെ പ്രധാന ശത്രു.കൊച്ചി തുറമുഖത്തിന്റെ കാട് പിടിച്ചു കിടക്കുന്ന റെയിൽവേയുടെ സ്ഥലത്താണ് ഇത് വൻതോതിൽ കാണപ്പെടുന്നത്. ഇതു മൂലം റെയിൽവേ ക്വാർട്ടേഴ്‌സിലുള്ള താമസക്കാരായ മുതിർന്നവർക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി മാറിയിരിക്കുകയാണ്. പശ്ചിമകൊച്ചി പ്രദേശമായ മട്ടാഞ്ചേരി, പള്ളുരുത്തി, ഫോർട്ടുകൊച്ചി, തോപ്പുംപടി, തീരപ്രദേശമായ കുമ്പളങ്ങി, ചെല്ലാനം തുടങ്ങിയ സ്ഥലങ്ങളിലുള്ളവരും ആഫ്രിക്കൻ ഒച്ചിന്റെ ഭീഷണിയിലാണ്.

#ആഫ്രിക്കൻ ഒച്ചുകൾ

പൂർണ വളർച്ച എത്തിയ ഒച്ചിന് 20 സെ.മി നീളവും 250 ഗ്രാം തൂക്കവുുമുണ്ട്. 3 മുതൽ 5 വർഷം വരെയാണ് ഇതിന്റെ ആയുസ്. 90 കാലഘട്ടങ്ങളിൽ പുറം രാജ്യങ്ങളിൽ നിന്നും വൻതോതിൽ കേരളത്തിൽ എത്തിയ തടി ലോറികളിലൂടെയാണ് ആഫ്രിക്കൻ ഒച്ചുകൾ കേരളത്തിൽ എത്തിതിതെന്ന നിഗമനത്തിലാണ് അധികാരികൾ.