ആലുവ: വൈദ്യുതി ബില്ലിലെ അപാകതയ്ക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി സമരം പ്രഖ്യാപിച്ചു. 16ന് രാവിലെ 10ന് കെ.എസ്.ഇ.ബി, വില്ലേജ് ഓഫീസുകൾക്ക് മുമ്പിൽ മണ്ഡലം കമ്മിറ്റികൾ പ്രതിഷേധ ധർണ സംഘടിപ്പിക്കും. യു.ഡി.എഫിന്റെ നേതൃത്വത്തിൽ 17ന് രാത്രി ഒമ്പതിന് വീടുകളിൽ വൈദ്യുതി ലൈറ്റുകൾ അണച്ച് പ്രതിഷേധിക്കും. 19ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ വീട്ടമ്മമാർ സ്വന്തം വീടുകളിലെ വൈദ്യുതി ബില്ലുകൾ കത്തിച്ച് പ്രതിഷേധിക്കും.

22ന് രാവിലെ 10ന് പ്രളയ ഫണ്ട് കൊള്ളയ്‌ക്കെതിരെ വില്ലേജ് - പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിക്കും.