വൈപ്പിൻ : ബൈക്കിലെത്തിയ രണ്ടംഗസംഘം വീട്ടമ്മയുടെ 5000 രൂപയും എ.ടി.എം കാർഡും അടങ്ങിയ ബാഗ് തട്ടിപ്പറിച്ചുകടന്നു. ഇന്നലെ വൈകിട്ട് മൂന്നോടെ ഫോർട്ട് വൈപ്പിൻ ഭാഗത്ത് സംസ്ഥാന പാതയിലായിരുന്നു സംഭവം. ഫോർട്ട് വൈപ്പിൻ ചേലാട്ട് ജോസിന്റെ ഭാര്യ മിനിയുടെ ബാഗാണ് തട്ടിപ്പറിച്ചത്. കടയിലേക്ക് പോകും വഴി പിന്നാലെ ബൈക്കിനെത്തിയ രണ്ടംഗസംഘം ബാഗ് തട്ടിപ്പറിച്ച് അതിവേഗത്തിൽ ബൈക്ക് ഓടിച്ചുപോകുകയായിരുന്നു. മുളവുകാട് പൊലീസിൽ പരാതി നൽകി.