കോലഞ്ചേരി: വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ സ്‌കൂൾ അദ്ധ്യാപകർക്കായി ഓൺലൈൻ പരിശീലനം നടത്തി. ഓൺലൈൻ വിദ്യാഭ്യാസരംഗത്ത് സി.ബി.എസ്.ഇ സ്‌കൂളുകൾക്കൊപ്പം സർക്കാർ സ്‌കൂളുകളെയും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈ.എഫ്.ഐ പുത്തൻകുരിശ് മേഖലാ കമ്മി​റ്റിയാണ് ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ശിശുക്ഷേ സമിതി ജില്ലാ ഉപാദ്ധ്യക്ഷൻ കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ജൂബിൾ ജോർജ്, ലൈജു വർഗീസ് എന്നിവർ പ്രസംഗിച്ചു. ജെയിൻ യൂണിവേഴ്‌സി​റ്റിയിലെ അദ്ധ്യാപകൻ ഡോ. ഹരീഷ് എൻ. രാമനാഥൻ ക്ലാസെടുത്തു.