പിറവം: മുൻ ആരോഗ്യ വകുപ്പ് മന്ത്രി ജെ.ചിത്തരജ്ഞന്റെ ചരമദിനത്തിൽ എ.ഐ.ടി.യു.സിയുടെയും സി.പി.ഐയുടെയും സംയുക്താഭിമുഖ്യത്തിൽ മണീട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ, ആശ വർക്കർമാർ എന്നിവരെ ആദരിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.ടി. ഭാസ്‌കരന്റെ അദ്ധ്യക്ഷതയിൽ എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റിഅംഗം ജോയ്പീറ്റർ അനസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ.വിപിൻമോഹൻ, എൻ.എം.ഏലിയാസ്, ഇ.എൻ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. ആശുപത്രിക്ക് ആവശ്യമായ സാനിറ്റൈസർ, മാസ്‌ക്, ഹാൻവാഷ് എന്നിവ നൽകി.