gladvin
ഗ്ളാഡ്വിൻ

ആലുവ: ദേശീയപാതയിൽ മിനി ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. ആലുവ ശ്രീനാരായണപുരം പൈപ്പ്ലൈൻ റോഡിൽ കൈതേലിപ്പറമ്പിൽ പരേതനായ കേശവന്റെ മകൻ ദിനേശ് (22), ആലുവ മാധവപുരം നസ്രത്ത് കനാൽ റോഡ് കുരിശിങ്കൽ വീട്ടിൽ ഫിലിപ്പിന്റെ മകൻ ഗ്ളാഡ്വിൻ (22) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെ ഇടപ്പള്ളി കൂനംതൈക്ക് സമീപമായിരുന്നു അപകടം. ദിനേശാണ് ബൈക്ക് ഓടിച്ചിരുന്നത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദിനേശ് മരണമടഞ്ഞു. പിന്നിലിരുന്ന ഗ്ളാഡ്വിൻ ഇന്നലെ രാത്രിയാണ് മരിച്ചത്. അശോകപുരം എം.എ ലോജിസ്റ്റിക്സ് ഗോഡൗൺ ജീവനക്കാരനാണ്. ഗ്ളാഡ്വിൻ എടയപ്പുറത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജീവനക്കാരനാണ്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധനക്ക് ശേഷം പോസ്റ്റ്മാർട്ടം നടത്തും. തുടർന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഓമനയാണ് മരിച്ച ദിനേശിന്റെ മാതാവ്. ദീപ ഏക സഹോദരിയാണ്. ഗ്ളാഡ്വിവന്റെ മാതാവ് മാർഗറ്റ്. എഡ്വിൻ ഏക സഹോദരനാണ്.