nokia

കൊച്ചി: ടച്ച്, ആന്‍ഡ്രോയിഡ് ഫോണുകൾക്ക് മുൻപ് ഫോൺ വിപണി അടക്കി ഭരിച്ചിരുന്നത് നോക്കിയ ആയിരുന്നു. ഭൂരിപക്ഷം ഇന്ത്യക്കാരുടെയും ആദ്യ ഫോൺ. കൂടുതല്‍ ഫീച്ചറുകളും മികച്ച വിലയുമായി സാംസങും, ഷവോമിയും, ഒപ്പോയും, വിവോയും എത്തിയതോടെ നോക്കിയയ്ക്ക് അടിതെറ്റി.

ഫീല്‍ഫ് ഔട്ട് ആയിപോയ നോക്കിയ എന്ന ബ്രാന്‍ഡ് ഒടുവില്‍ 2017-ല്‍ ഒരു കൂട്ടം മുന്‍ നോക്കിയ തൊഴിലാളികള്‍ എച്എംഡി എന്ന പേരില്‍ പുത്തന്‍ കമ്പനി ആരംഭിച്ച് വീണ്ടും വില്പനക്കെത്തിച്ചു. രണ്ടാം വരവില്‍ നൊസ്റ്റാള്‍ജിയയുടെ കൂട്ടുപിടിച്ചു ഒരു പിടി ഫീച്ചര്‍ ഫോണുകളാണ് നോക്കിയ വില്പനക്കെത്തിച്ചത്.

നോക്കിയ 5310 ഈ മാസം 16-ന് ഇന്ത്യന്‍ വിപണിയിലെത്തും. മാര്‍ച്ചില്‍ ആഗോള വിപണിയില്‍ എത്തിയ നോക്കിയ 5310 ഈ മാസം ഇന്ത്യയിലെത്തും എന്ന് വ്യക്തമാക്കി നോക്കിയ ഇന്ത്യയുടെ ട്വിറ്റര്‍ പേജില്‍ ടീസര്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഗീതാസ്വാദകര്‍ക്ക് സ്‌പെഷ്യല്‍ ആയിരുന്ന 5310 എക്സ്പ്രസ് മ്യൂസിക്കില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുത്തന്‍ നോക്കിയ 5310 തയ്യാറാക്കിയിരിക്കുന്നത്.

യഥാര്‍ത്ഥ 5310 എക്സ്പ്രസ് മ്യൂസിക്ക് പോലെ തന്നെ ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍, വശങ്ങളില്‍ തന്നെ ശബ്ദസംവിധാനങ്ങള്‍ക്കുള്ള ബട്ടണുകള്‍, സ്പീക്കറുകള്‍ എന്നിവ ചേര്‍ന്നതാണ് പുത്തന്‍ 5310യും. 1,200mAh റിമൂവബിള്‍ ബാറ്ററിയുള്ള പുത്തന്‍ നോക്കിയ 5310-യ്ക്ക് 30 ദിവസത്തെ ബാറ്ററി ബാക്കപ്പ് (സ്റ്റാന്‍ഡ് ബൈ) നോക്കിയ അവകാശപ്പെടുന്നു. വൈറ്റ്/റെഡ്, ബ്ലാക്ക്/റെഡ് എന്നിങ്ങനെ രണ്ട് കളര്‍ കോമ്പിനേഷനിലാണ് നോക്കിയ 5310 വില്പനക്കെത്തുക.