കൊച്ചി: രാജ്യാന്തര വിപണിയില്‍ ആഗോള കോഫി കമ്പനികളുടെ ഓഹരികള്‍ ഉയര്‍ന്ന നിരക്കിൽ.ആറു വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ എത്തും എന്നാണ് സൂചന. കോഫി ഉത്പാദനത്തില്‍ ഉണ്ടായ വര്‍ധനയാണ് ഓഹരികളില്‍ പ്രതിഫലിച്ചിരിയ്ക്കുന്നത്. 2020-21ല്‍ (ഒക്ടോബര്‍- സെപ്റ്റംബര്‍ കാലയളവില്‍) 4.2 കോടി 60 കിലോഗ്രാം ബാഗുകളായി ഉത്പാദനം ഉയരുമെന്ന് കണക്കാക്കുന്നു. ആറു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ ഉത്പാദനം.
ഉപഭോഗത്തേക്കാള്‍ കൂടുതല്‍ ഉത്പാദനം നടക്കുന്നതിനാല്‍ കോഫി കമ്പനികളുടെ ഓഹരികളില്‍ ഇത് പ്രതിഫലിക്കും എന്നാണ് വിദഗ്ധര്‍ കരുതുന്നത്.2019-20 ല്‍ 91 ലക്ഷം ബാഗുകളായിരുന്നു (60 കെജി) ഉത്പാദനം.ഏറ്റവും വലിയ കോഫി ഉത്പാദകരായ ബ്രസീലില്‍ നിന്നുള്ള കാപ്പിക്കുരു ഉത്പാദനവും റെക്കോര്‍ഡ് വളര്‍ച്ചയിലാണ്. കാപ്പിക്കുരു ഉത്പാദനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ചയാണുള്ളത്. 2020-21-ല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഇറക്കുമതി ഉയര്‍ന്നേക്കും എന്നാണ് സൂചന.കൊളംബിയ, ഇന്ത്യ, സെന്‍ട്രല്‍ അമേരിക്ക, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളുടെയും കാപ്പിക്കുരു ഉത്പാദനം ഉയര്‍ന്നേക്കും.