കൊച്ചി: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ആരോഗ്യപ്രവർത്തകരുടെ സുരക്ഷാ ഉപകരണങ്ങൾക്ക് ഗുണനിലവാരം ഉറപ്പാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി.ആർ. സിയാദ് ആവശ്യപ്പെട്ടു. ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആശങ്കാജനകമാണ്. അത് പ്രതിരോധപ്രവർത്തനങ്ങളെ തകിടംമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.