road
റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ കൃഷി ചെയ്യുന്നു.

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിൽ നെല്ലിമറ്റം - വളാച്ചിറ റോഡിൽ മക്ക മസ്ജിദ് ജംഗ്ഷനിൽ മുതൽ മണിക്കിണർ വരെയുള്ള ഒരു കിലോമീറ്ററോളം റോഡ് മഴക്കാലം തുടങ്ങിയതോടെ തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. ഏകദേശം 200 ൽ പരം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തേക്ക് ഇതല്ലാതെ മറ്റ് വഴികളൊന്നുമില്ല. പ്രദേശത്തെ രണ്ട് ആരാധനാലയങ്ങളിലേക്ക് വിശ്വാസികൾക്ക് എത്തിച്ചേരാനുള്ള ഏക മാർഗം ഈ റോഡാണ്. പഞ്ചായത്തിനും സർക്കാരിനും പരാതി നൽകിയിട്ടും ആരും തിരഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ കൃഷി ചെയ്ത് പ്രതിഷേധിച്ചു.