tv
ജാലകം ലൈബ്രറിയിൽ നടന്ന ചടങ്ങിൽ സാജു പോൾ ടെലിവിഷന്റെ സ്വിച്ച്‌ഓൺ കർമം നിയവഹിക്കുന്നു

തൊടാപറമ്പ്: ജാലകം പബ്ലിക് ലൈബ്രറിയിൽ ഓൺലൈൻ ക്ലാസ് ആരംഭിക്കുന്നതിന്റെ ഭാഗമായി എൽ.ഇ.ഡി. ടി.വി പ്രവർത്തിപ്പിച്ചു. ജാലകം ലൈബ്രറിയുടെ പരിധിയിൽ നിരവധി വീടുകളിൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസിനു സൗകര്യം ഇല്ലായിരുന്നു. താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡന്റും മുൻ എം.എൽ.എയുമായ സാജു പോളിനെ സമീപിക്കുകയും അദ്ദേഹത്തിന്റെ പരിശ്രമഫലമായി പെരുമ്പാവൂർ മേഘ ഗ്രൂപ്പ് ഒഫ് കമ്പനീസ് ടെലിവിഷൻ സംഭാവന ചെയ്യുവാൻ സമ്മതിക്കുകയുമായിരുന്നു. ലൈബ്രറിയിൽ നടന്ന ചടങ്ങിൽ സാജുപോൾ ടെലിവിഷൻ്റെ സ്വിച്ച്‌ഓൺ കർമം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് ബി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രാജി ശ്രീകുമാർ, ജിജി സെൽവരാജ് തുടങ്ങിയവർ സംസാരിച്ചു.