jcb
ഫ്ളോട്ടിംഗ് ജെ.സി.ബി ഉപയോഗിച്ച് കോണത്തു പുഴ ശുചീകരിക്കുന്നു.

തൃപ്പൂണിത്തുറ: മാലിന്യം നിറഞ്ഞ കോണത്തുപുഴയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

കോണത്തു പുഴ ആരംഭിക്കുന്ന ഇരുമ്പനം ഭാഗത്ത് ഫ്ളോട്ടിംഗ് ജെ.സി.ബി ഉപയോഗിച്ചാണ് ശുചീകരണം.

പുഴയുടെ ശോച്യാവസ്ഥ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പായൽ നിറഞ്ഞ് ഒഴുക്കു നിലച്ചതിനാൽ കഴിഞ്ഞ വർഷകാലത്ത് പുഴയുടെ തീരത്തെ വീടുകളിൽ വെള്ളം കയറിയിരുന്നു. പുത്തൻകാവിലെ താൽക്കാലിക ബണ്ട് പൂർണമായി പൊളിച്ചുനീക്കാത്തതാണ് അന്ന് വെള്ളപ്പൊക്കത്തിന് കാരണമായത്. ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിതിലാണ് ശുചീകരണം. തൃപ്പൂണിത്തുറ നഗരസഭ ഇതിനായി അഞ്ചുലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളതെന്ന് ചെയർപേഴ്സൻ ചന്ദ്രികാദേവി പറഞ്ഞു.