അങ്കമാലി : ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് ഡി വൈ എഫ് ഐ ടിവികൾ നൽകി.പീച്ചാനിക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്കാണ് ടി. വി വിതരണം ചെയ്തത്.അങ്കമാലി ബ്ലോക്ക് സെക്രട്ടറി അഡ്വക്കേറ്റ് ബിബിൻ വർഗ്ഗീസ് ടിവികൾ കൈമാറി .സി.പി..എം അങ്കമാലി ലോക്കൽ സെക്രട്ടറി സജി വർഗീസ് ഡി.വൈ എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് പ്രിൻസ് പോൾ, കൗൺസിലർ ഷോബി ജോർജ്, മേഖലാ പ്രസിഡന്റ് മാനുവൽ കുരിയാക്കോസ്, ബ്ലോക്ക് ജോയിൻ സെക്രട്ടറി എൽദോ ബേബി,സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി ഐ വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു..