raft-boat
കരുതലോടെ കടുങ്ങല്ലൂർ പദ്ധതിയുടെ ഭാഗമായി പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി വാങ്ങിയ റാഫ്റ്റ് ബോട്ട്

ആലുവ; പ്രളയഭീതിയിൽ കഴിയുന്ന കടുങ്ങല്ലൂർ സ്വദേശികൾക്ക് ആശ്വാസവുമായി പൊതുപ്രവർത്തകൻ ശ്രീകുമാർ മുല്ലേപ്പിള്ളി. കരുതലോടെ കടുങ്ങല്ലൂർ പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് പേർക്ക് കയറാവുന്ന റാഫ്റ്റ് ബോട്ടും സുരക്ഷാ സാമഗ്രികളും ശ്രീകുമാർ നിർമ്മിച്ചു. 2018ലും19ലും പ്രളയം ഏറെ നാശം വിതച്ച പ്രദേശമാണ് പെരിയാറിനോട് ചേർന്ന് കിടക്കുന്ന കിഴക്കേ കടുങ്ങല്ലൂർ. 19ലെ പ്രളയത്തിൽ രക്ഷാമാർഗങ്ങളില്ലാതെ പലരും ഇവിടെ അകപ്പെടുകയായിരുന്നു.

വെള്ളം ഇറങ്ങിയ ശേഷമാണ് പല വീട്ടുകാരും മറ്റിടങ്ങളിലേക്ക് മാറിയത്. 19ൽ മുല്ലേപ്പിള്ളി റോഡ് ഉൾപ്പെടെയുള്ള പ്രദേശത്ത് വെള്ളം കയറിയിരുന്നു. അന്ന് പ്രായമായവരെയും രോഗബാധിതരേയും എടുത്താണ് സുരക്ഷിത സ്ഥലങ്ങളിലെത്തിച്ചത്. ഈ സാഹചര്യത്തിലാണ് 'കരുതലോടെ കടുങ്ങല്ലൂർ' പദ്ധതിയിൽപ്പെടുത്തി ബോട്ടുകളും ഫൈബർ വള്ളങ്ങളും ഒരുക്കിയത്. റിട്ട; എസ്.പി എ. അനിൽകുമാറും റിട്ട; ഫയർ ഫോഴ്‌സ് സൂപ്രണ്ട് ജയകുമാറും പ്രദേശവാസികൾക്ക് സുരക്ഷാ പരിശീലനം നൽകുന്നുണ്ട്. നിലവിൽ റാഫ്റ്റ് ബോട്ട്, അഞ്ച് പേർ കയറാവുന്ന ഫൈബർ വള്ളം, ലൈഫ് ജാക്കറ്റുകൾ ലൈഫ് ബായ റോപ്പുകൾ എന്നിവ സഞ്ജമാക്കിയിട്ടുണ്ട്.