kabeer
പായിപ്ര ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ ഇലവുഞ്ചാലിൽ വിശ്വംഭരൻ്റെ കുട്ടികൾക്ക് ഒൺലൈൻ പഠനത്തിന് സൗകര്യമൊരുക്കുന്നതിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ് പ്രസിഡന്റ് പി.എ കബീർ കുട്ടികൾക്ക് ടെലിവിഷൻ കെെമാറുന്നു.

മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ ഇലവുഞ്ചാലിൽ വിശ്വംഭരന്റെ കുട്ടികൾക്ക് ഒൺലൈൻ പഠന സൗകര്യമൊരുക്കി യൂത്ത് കോണ്ഗ്രസ്. കേരള വ്യാപാരി വ്യവസായി ഏകോപന സമതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ് പ്രസിഡന്റ് പി.എ കബീർ നൽകിയ ടിവി ചടങ്ങിൽ വച്ച് കൈമാറി. മണ്ഡലം പ്രസിഡന്റ് കെ.കെ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. കോണ്ഗ്രസ് നേതാക്കളായ അഡ്വ. എൽദോസ് പി. പോൾ ,റ്റി എം മുഹമ്മദ് , ഷാൻ പ്ലാക്കുടി , പി.എം ജലീൽ, നൗഷാദ് മാതുംകാട്ടിൽ , മാഹിൻ പറക്കുന്നത്ത്, ഷാജി വട്ടപ്പറപ്പിൽ തുടങ്ങിയവർ സംസാരിച്ചു.