മൂവാറ്റുപുഴ: പുരോഗമന കലാ - സാഹിത്യ സംഘം മൂവാറ്റുപുഴ മേഖല കമ്മറ്റി ഓൺ ലൈൻ കവിയരങ്ങ് സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമതി അംഗവും ഗാനരചയിതാവുമായ ജയകുമാർ ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എ.എ രാമൻകുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ഓൺ ലെെൻ കവിയരങ്ങിൽ ജിനീഷ് ലാൽ രാജ്, മുരളീധരൻ പുന്നേക്കാട്, എൻ.സി ഓമന,എൻ.ആർ. രാജേഷ്, രാജൻ ,സൈനുദ്ദീൻ, കുമാർ കെ. മുടവൂർ, സിന്ധു ഉല്ലാസ് , സിഎൻ കുഞ്ഞുമോൾ, എ.കെ.തങ്കച്ചൻ, പി.ജി ബിജു, എൻ.വി പീറ്റർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. ലോക്ക് ഡൗൺ കാലയളവിൽ തുടർന്നും സംഘം മൂവാറ്റുപുഴ മേഖല കമ്മറ്റിയുടെ നേതത്വത്തിൽ പുസ്തക പരിചയവും, കവിയരങ്ങും, പ്രഭാഷണങ്ങളും , സംവാദങ്ങളും, ഗാന - കവിത ആലാപനങ്ങളും ഓൺലൈൻ ആയി നടത്തുമെന്നും അതുവഴി കൊവിഡ് കാലത്ത് സാഹിത്യ രംഗത്തുള്ള മരവിപ്പിനെ മറികടക്കാമെന്നും മേഖല സെക്രട്ടറി സി.ആർ. ജനാർദ്ദനൻ അറിയിച്ചു.