ആലുവ: 15 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ലഭ്യമാക്കുന്ന കേരള സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ ടിവി ചലഞ്ച് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷിറാസ് അലിയാരും ജില്ലാ സെക്രട്ടറി മുഹമ്മദ് റാഫിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ചൂർണ്ണിക്കര പഞ്ചായത്ത് ആറാം വാർഡിൽ ഇസാൻ എന്ന വിദ്യാർത്ഥിയ്ക്കാണ് ആദ്യ ടിവി നൽകി. ജില്ലാ വൈസ് പ്രസിഡന്റ് സാജൻ ജോസഫ്, ജോയിന്റ് സെക്രട്ടറി സലിം അലി, ട്രഷറർ പി.എ. അജ്മൽ, മുഹമ്മദ് ഷാഫി, ടോമി അഗസ്റ്റിൻ മാഞ്ഞൂരാൻ തുടങ്ങിയവർ പങ്കെടുത്തു.