തൃപ്പൂണിത്തുറ: ഉദയംപേരൂരിൽ ഗ്രാമ പഞ്ചായത്ത് നേഴ്സിംഗ് വിദ്യാർത്ഥിക്ക് ക്വാറന്റെെൻ സൗകര്യം നിഷേധിച്ച സംഭവത്തെക്കുറിച്ച് സബ്ബ് കളക്ടർ അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ.

പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം തേടുവാനും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് മംഗലാാപുരത്തു നിന്ന് ഉദയംപേരൂർ സ്വദേശിയായ വിദ്യാർത്ഥി നാട്ടിലെത്തിയത്. രാവിലെ 11ന് രക്ഷകർത്താക്കൾക്കൊപ്പം പഞ്ചായത്തിലെത്തിയ വിദ്യാർത്ഥി വൈകുന്നേരം വരെ ഓട്ടോറിക്ഷയിൽ കാത്തിരിക്കേണ്ടി വന്നതായി പരാതി ഉയർന്നതിനെത്തുടർന്ന് ജില്ലാ കളക്ടർ ഇടപെട്ട് പുതിയകാവ് ആയുർവേദ കോളേജിൽ ക്വാറന്റെെൻ സൗകര്യം ഒരുക്കുകയായിരുന്നു.