ആലുവ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് നൊച്ചിമ സേവന ലൈബ്രറി യുവജനവേദിയുടെയും സാക്ഷരത മിഷൻ വികസന വിദ്യാകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന പരമ്പര ആരംഭിച്ചു. ആലുവ ജില്ലാ ആശുപത്രി ബ്ളഡ് ബാങ്കിൽ രക്തം നൽകി. ആദ്യ ദിനം താലൂക്ക് ലൈബ്രറി കൗൺസിലംഗം എം.എച്ച്. സുധീർ, സാക്ഷരത മിഷൻ പ്രേരക് എം.പി. നിത്യൻ, ലൈബ്രറി യുവജനവേദി കൺവീനർ എ.എ. സഹദ് എന്നിവർ രക്തദാനം നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ ഗ്രന്ഥശാല സാക്ഷരത മിഷൻ പ്രവർത്തകരും രക്തദാനം ചെയ്യും