നെടുമ്പാശേരി: മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് ഉൾപ്പെടെ ഏഴ് വിമാനങ്ങളിലായി ഇന്ന് 1400 പ്രവാസികൾ കൊച്ചി വിമാനത്താവളത്തിലെത്തും. ഇന്നലെ 1420 പേർ എത്തിയിരുന്നു. ജിദ്ദ, കൊളംബോ, ദോഹ, മസ്‌കറ്റ്, ക്വാലാലംപൂർ എന്നിവിടങ്ങളിൽ നിന്ന് ഒന്നും കുവൈത്തിൽ നിന്ന് രണ്ടും വിമാനങ്ങളാണ് ഇന്ന് സർവീസ് നടത്തുന്നത്. ഇന്നലെ വരാനിരുന്ന രണ്ട് വിമാനങ്ങൾ റദ്ദാക്കി. ആഭ്യന്തര മേഖലയിൽ ഇന്നലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 11 വിമാനങ്ങൾ വരുകയും 11 എണ്ണം പുറപ്പെടുകയും ചെയ്തു.