തൊടാപറമ്പ് : ജാലകം പബ്ളിക് ലൈബ്രറിയിൽ ഓൺലൈൻ പഠനസൗകര്യം ആരംഭിച്ചു. മുൻ എം.എൽ.എ സാജു പോളിന്റെ ശ്രമഫലമായി ലഭിച്ച എൽ.ഇ.ഡി ടി.വി ലൈബ്രറിയിൽ സ്ഥാപിച്ചു.
പ്രദേശത്തെ നിരവധി വീടുകളിൽ ടി.വി ഇല്ലായിരുന്നു. സാജു പോൾ അഭ്യർത്ഥിച്ചതിനെ തുടർന്ന് പെരുമ്പാവൂരിലെ മേഘ ഗ്രൂപ്പ് ഒഫ് കമ്പനീസാണ് ടി.വി സംഭാവന നൽകിയത്. സാജു പോൾ സ്വിച്ചോൺ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് ബി. വിജയകുമാർ, രാജി ശ്രീകുമാർ, ജി.ജി സെൽവരാജ് എന്നിവർ പങ്കെടുത്തു.