bjp
ബി.ജെ.പി എറണാകുളം മണ്ഡലം കമ്മറ്റി ഏരിയ തലത്തിൽ ആരംഭിച്ച കേന്ദ്ര പദ്ധതികളുടെ പഠന ക്ലാസുകൾ ഇടപ്പള്ളി കുന്നുംപുറത്ത് മണ്ഡലം പ്രസിഡന്റ്‌. പി.ജി.മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: ബി.ജെ.പി എറണാകുളം മണ്ഡലം കമ്മറ്റി ഏരിയ തലത്തിൽ കേന്ദ്ര പദ്ധതികളുടെ പഠന ക്ലാസുകൾ ആരംഭിച്ചു. മണ്ഡലം പ്രസിഡന്റ്‌. പി.ജി.മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ യു.ആർ.രാജേഷ്, അഡ്വ.പി.എസ്. സ്വരാജ് എന്നിവർ പ്രസംഗിച്ചു. ജില്ലാ കോഡിനേറ്റർ സി.എ സജീവൻ ക്ലാസ് എടുത്തു.. കുന്നുംപുറത്തു ഡിവിഷൻ പ്രസിഡന്റ്‌ പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഖിൽ ദാസ്, സംസ്ഥാന കമ്മറ്റിയംഗം ഷാലി വിനയൻ, മഹിളാ മോർച്ച ജില്ലാ കമ്മറ്റി അംഗം സുഷമ, പോണേക്കര എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ്‌ എം.എസ്. സുഗുണൻ, മണ്ഡലം കമ്മറ്റി അംഗം ദേവീദാസ്, അമൽദാസ്, സൈറ ഹാരിസ്, വിഷ്ണു, ബി. രാധാകൃഷ്ണൻ, ഡിവിഷൻ സെക്രട്ടറി സുധൻ പി.കെ. എന്നിവർ നേതൃത്വം നൽകി.