വൈറ്റില: വ്യാപാരിവ്യവസായിസമിതി എറണാകുളം ജില്ലാ കമ്മിറ്റിയുട നേതൃത്വത്തിൻ നടക്കുന്ന ടിവി ചലഞ്ചിന്റെ ഭാഗമായി വൈറ്റില ഏരിയാ കമ്മിറ്റി തമ്മനം, പൊന്നുരുന്നി, ചളിക്കവട്ടം, ഗാന്ധിനഗർ എന്നിവിടങ്ങളിലായി ഓൺലൈൻ പഠനത്തിന് സൗകര്യങ്ങളില്ലാത്ത നാലു കുടുംബത്തിലെ വിദ്യാർത്ഥികൾക്കായി ടിവി നൽകി
പൊന്നുരുന്നിയിൽ നടന്ന ചടങ്ങിൽ സി.പി.എം വൈറ്റില ഏരിയാ സെക്രട്ടറി അഡ്വ.കെ.ഡി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായിസമിതി ഏരിയാ പ്രസിഡന്റ് പി.ബി. വത്സലൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ശിവൻ, ടി.ആർ. അജയൻ, പി.ബി. സുധീർ, പി.എ. നാദിർഷ , പി.ആർ. സത്യൻ എന്നിവർ പങ്കെടുത്തു. മറ്റു കേന്ദ്രങ്ങളിലായി കെ.ടി. സാജൻ, കെ.പി. ഹർഷൽ, പി.എസ്. രാജു എന്നിവർ വിദ്യാർത്ഥികൾക്ക് ടിവി കൈമാറി. ജില്ലയിലെമ്പാടുമായി എൺപതിലധികം ടിവികൾ ഇതിനകം നൽകി.