ആലുവ: ഓൺലൈൻ പഠന സൗകര്യാർത്ഥം എൻ.സി.പി - എൻ.വൈ.സി ആലുവ ബ്ലോക്ക് കമ്മിറ്റി നൊച്ചിമ ഗവ. സ്കൂളിന് ടെലിവിഷൻ നൽകി. സ്‌കൂൾ പ്രധാനദ്ധ്യാപകന്റെ ചുമതല വഹിക്കുന്ന റഹിം പേരപ്പറമ്പിലിന് എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ കൂടിയായ അഫ്‌സൽ കുഞ്ഞുമോൻ ടിവി കൈമാറി. എൻ.സി.പി ആലുവ ബ്ലോക്ക് പ്രസിഡന്റ് കെ.എച്ച്. ഷംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ലാ സെക്രട്ടറി ശിവരാജ് കോമ്പാറ, അനൂബ് നൊച്ചിമ, അബ്ദുൽ ജബ്ബാർ, ഷെർബിൻ കൊറയ, അഷ്‌കർ സലാം, മൈക്കിൾ ജാക്ക്‌സൺ അസർ, നെഫ്‌സിന് നൗഷാദ്, ഷബാബ് എന്നിവർ പങ്കെടുത്തു.