കൊച്ചി: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി, ചങ്ങനാശേരി മുനിസിപ്പൽ ചെയർമാൻ തിരഞ്ഞെടുപ്പ്, കാഞ്ഞിരപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ മാറ്റം എന്നിവയെക്കുറിച്ച് ജോസ് കെ. മാണി നടത്തിയ പ്രസ്താവനകൾ വാസ്തവവിരുദ്ധമാണെന്ന് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ഉന്നതാധികാര സമിതിയംഗം തോമസ് ഉണ്ണിയാടൻ പറഞ്ഞു.

കരാർ പ്രകാരം ജോസ് വിഭാഗക്കാരനായ ചങ്ങനാശേരി മുനിസിപ്പൽ ചെയർമാൻ കഴിഞ്ഞ ആഗസ്റ്റ് 18 നു രാജി വയ്‌ക്കേണ്ടതായിരുന്നു. ഒമ്പതു മാസം കഴിഞ്ഞാണ് രാജി വച്ചത്. യു.ഡി.എഫ് ഐക്യത്തിന് വേണ്ടി തങ്ങളുടെ ആറു കൗൺസിലർമാർ പിന്തുണ നൽകിയതിനാലാണ് ഒരു കൗൺസിലർ മാത്രമുള്ള ജോസ് കെ. മാണി പക്ഷക്കാരന് ചെയർമാനായി തുടരാൻ കഴിഞ്ഞതെന്നും ഉണ്ണിയാടൻ പറഞ്ഞു.