 70 പേർ ചികിത്സയിൽ

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും ഏഴു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 70 ആയി. മൂന്നു പേർ രോഗ മുക്തരായി.

വീടുകളിൽ ഇന്നലെ 885 പേരെ കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 775 പേരെ ഒഴിവാക്കി. 11,779 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ. ഇന്നലെ 23 പേരെ കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

രോഗികൾ

1

മേയ് 31 ന് ദുബായ് -കൊച്ചി വിമാനത്തിലെത്തിയ 26 വയസുള്ള ആലുവ സ്വദേശി

2

ജൂൺ ഒന്നിന് അബുദാബി -കൊച്ചി വിമാനത്തിലെത്തിയ 57 വയസുള്ള പുത്തൻവേലിക്കര സ്വദേശി

3

ജൂൺ 11 ന് ചെന്നൈ - കൊച്ചി വിമാനത്തിലെത്തിയ 39 വയസുള്ള ചെന്നൈ സ്വദേശി

4

മേയ് 31 ന് നൈജീരിയ - കൊച്ചി വിമാനത്തിലെത്തിയ 40 വയസുള്ള അഹമ്മദാബാദ് സ്വദേശി

5

അതേ വിമാനത്തിലെത്തിയ 23 വയസുള്ള മഹാരാഷ്ട്ര സ്വദേശി

6

51 വയസുള്ള തമിഴ്‌നാട് സ്വദേശി

7

ജൂൺ 8 ന് മുംബയിൽ നിന്നും ട്രയിൻ മാർഗം കൊച്ചിയിലെത്തിയ 21 വയസുള്ള കടവന്ത്ര സ്വദേശിനി. ഇവരുടെ കൂടെയെത്തിയ ബന്ധുക്കളായ 2 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്.

 രോഗമുക്തർ

56 വയസുള്ള തൃശ്ശൂർ സ്വദേശി, 50 വയസുള്ള പെരുമ്പാവൂർ സ്വദേശി, 35 വയസുള്ള കോഴിക്കോട് സ്വദേശി

ഐസൊലേഷൻ

ആകെ: 11,779

വീടുകളിൽ: 9788

കൊവിഡ് കെയർ സെന്റർ: 637

ഹോട്ടലുകൾ: 1231

ആശുപത്രി: 123

മെഡിക്കൽ കോളേജ്: 55

അങ്കമാലി അഡ്‌ലക്‌സ്: 25

മൂവാറ്റുപുഴ താലൂക്ക് ആശുപത്രി: 05

കരുവേലിപ്പടി താലൂക്ക് ആശുപത്രി: 02

പറവൂർ താലൂക്ക് ആശുപത്രി: 02

ഐ.എൻ.എസ് സഞ്ജീവനി: 04

സ്വകാര്യ ആശുപത്രി: 30


റിസൽട്ട്

ആകെ: 179

പോസിറ്റീവ് :07

ലഭിക്കാനുള്ളത്: 348

ഇന്നലെ അയച്ചത്: 210


ഡിസ്ചാർജ്

ആകെ: 15

മെഡിക്കൽ കോളേജ്: 05

കരുവേലിപ്പടി താലൂക്ക് ആശുപത്രി: 02

സ്വകാര്യ ആശുപത്രി: 08

കൊവിഡ്

ആകെ: 70

മെഡിക്കൽ കോളേജ്: 52

അങ്കമാലി അഡ്‌ലക്‌സ്: 14

ഐ.എൻ.എസ് സഞ്ജീവനി: 04