പുക്കാട്ടുപടി: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കിഴക്കമ്പലം പഞ്ചായത്ത് പുക്കാട്ടുപടി വാർഡിലെ വിദ്യാർത്ഥിക്ക് സി.പി.എം ബ്രാഞ്ച് ടിവി നൽകി. സി.പി.എം നേതാക്കളായ പി.ജി. സജീവ്, കെ.എം. മഹേഷ്, പി.ക. നസീർ, കെ.എം. മനോജ് എന്നിവർ വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി ടിവി കൈമാറി.