kklm
കെ .ടി. ജേക്കബ് അനുസ്മരണ ദിനത്തിൽ മുണ്ടക്കയം സദാശിവൻ പതാക ഉയർത്തുന്നു.

കൂത്താട്ടുകുളം: സ്വാതന്ത്ര്യസമര സേനാനിയും സി.പി.ഐയുടെ പ്രമുഖ നേതാവും മുൻ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയുമായ കെ.ടി.ജേക്കബിൻ്റെ നാല്പ്താമത് ചരമദിന അനുസ്മണം ആചരിച്ചു. സി.പി.ഐ മുൻ ജില്ലാ സെക്രട്ടറി മുണ്ടക്കയം സദാശിവൻ പതാക ഉയർത്തി.തുടർന്ന് കെ. ടി.ജേക്കബ്ബ് മെമ്മോറിയൽ ടൗൺ ഹാളിന് മുമ്പിൽ പ്രതിമയിൽ പാർട്ടി പ്രവർത്തകർ പുഷപാർച്ചന നടത്തി. എ.എസ്.രാജൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ജില്ല കമ്മിറ്റിയംഗം എം.എം.ജോർജ്, ലോക്കൽ സെക്രട്ടറി എ.കെ.ദേവദാസ്, അസി.സെക്രട്ടറി ബിനീഷ് തുളസീദാസ്,മഹിള സംഘം മണ്ഡലം സെക്രട്ടറി അംബിക രാജേന്ദ്രൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ പി.എം.ഷൈൻ,പി.ജി.അനിൽകുമാർ, ബിജു ജോസഫ്, എ. ഐ. വൈ.എഫ് മേഖല പ്രസിഡൻ്റ് ബിജോ പൗലോസ്, ശ്യാം ഭാസ്കർ എന്നിവർ സംസാരിച്ചു.