കിഴക്കമ്പലം: കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ വി.പി. സജീന്ദ്രൻ എം.എൽ.എ നടപ്പാക്കുന്ന വിദ്യാദീപ്തി സ്‌കൂൾ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഓൺലൈൻ ക്ലാസുകൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് പഠനസംവിധാനം ഒരുക്കുന്നതിനായി 60 ടെലിവിഷൻ സെറ്റുകൾ നൽകും. കൊച്ചി റിഫൈനറിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓൺലൈൻ പഠനസംവിധാനം ലഭ്യമല്ലാത്ത നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ പട്ടികജാതി കോളനികളിലെ വിദ്യാർത്ഥികൾക്ക് കമ്മ്യൂണിറ്റി ഹാളുകൾ, സാംസ്‌കാരിക നിലയങ്ങൾ, വിജ്ഞാനവാടികൾ, ലൈബ്രറികൾ, അങ്കണവാടികൾ തുടങ്ങിയ പൊതുയിടങ്ങളിൽ ഓൺലൈൻ പഠനസംവിധാനം ഒരുക്കുമെന്ന് എം.എൽ.എ പറഞ്ഞു.
നിയോജകമണ്ഡലത്തിലെ ത്രിതല പഞ്ചായത്തുകൾക്കാണ് മേൽനോട്ടച്ചുമതല.