കോലഞ്ചേരി:പൂത്തൃക്ക സർവീസ് സഹകരണബാങ്കിന്റെ മു​റ്റത്തെമുല്ല വായ്പാപദ്ധതിവഴി വായ്പാസഹായം പഞ്ചായത്തിലെ പ്രിയദർശിനി കുടുംബശ്രീ യൂണി​റ്റിന് നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ വിതരണോദ്ഘാടനം നടത്തി. ബാങ്ക് പ്രസിഡന്റ് എം.എസ്. മുരളീധരൻ അദ്ധ്യക്ഷനായി. എൻ.എൻ. രാജൻ, അനിബെൻ കുന്നത്ത്, കെ.വി. പത്രോസ്, എൽദോ കെ. പത്രോസ്, ബാബു മാത്യു, ബാബു എം. എബ്രഹാം, പ്രിൻസ് ഏലിയാസ്, ലതാ രാജു, സെക്രട്ടറി ഷെർളി കെ. ഐസക് എന്നിവർ പ്രസംഗിച്ചു.