kseb
വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ ബി.ജെ.പി എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ എറണാകുളം ഗാന്ധി പ്രതിമയക്ക് സമീപം കെ.എസ്.ഇ.ൾി ഓഫിസിനു മുന്നിൽ ധർണ

കൊച്ചി: വൈദ്യുതിനിരക്ക് വർദ്ധനവിനെതിരെ ബി.ജെ.പി എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ ഗാന്ധിപ്രതിമയ്ക്ക് സമീപം കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ യു.ആർ. രാജേഷ്, പി.എസ്. സ്വരാജ് എന്നിവർ പ്രസംഗിച്ചു.
ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ജസ്റ്റസ്, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് മുരളിധരൻ, മഹിളാമോർച്ച സെക്രട്ടറിമാരായ ഭാനുശ്രീ എ, ദിവ്യ കമ്മത്ത് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ, മണ്ഡലം സെക്രട്ടറി ലാലാൽ കൊമ്പനായിൽ, മഹിളാമോർച്ച കമ്മിറ്റി അംഗങ്ങളായ സുമതി, സന്ധ്യ മണികണ്ഠൻ, സുനിൽ കുമാർ, ടി.എസ്. രാജൻ, ദീലിപ് കുമാർ, അശ്വൻ, സുരേഷ് അമ്പാടി എന്നിവർ പങ്കെടുത്തു.