കൊച്ചി : യുവനടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിലെ ആറാംപ്രതി പ്രദീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ വിചാരണ നടപടികൾ തുടരുന്നതിനിടെയാണ് സിംഗിൾബെഞ്ച് ജാമ്യം അനുവദിച്ചത്. 2017 ഫെബ്രുവരിയിൽ അറസ്റ്റിലായതു മുതൽ പ്രദീപ് ജയിലിലാണ്. കേസിൽ സമാനകുറ്റം ചുമത്തിയിട്ടുള്ള അഞ്ചാംപ്രതി സലിമിന് നേരത്തെ ജാമ്യം അനുവദിച്ചതും പ്രദീപ് ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിക്ക് ജാമ്യം നൽകുന്നതിനെ സർക്കാർ എതിർത്തു. നടിയെ വിസ്തരിക്കുന്നത് ഉൾപ്പെടെ നടന്നുവരികയാണെന്നും ജാമ്യം നൽകുന്നത് വിചാരണയെ ബാധിക്കുമെന്നും സർക്കാർ വാദിച്ചു. പക്ഷേ മൂന്നുവർഷമായി ഹർജിക്കാരൻ ജയിലിൽ തുടരുന്നതു കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയായിരുന്നു.