politics
മുസ്ലിംലീഗ് പായിപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളവൂർ വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന ഉപരോധം വി ഇ നാസർ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: പ്രവാസികളെ ദ്രോഹിക്കുന്ന കേരള സർക്കാർ നയങ്ങൾക്കെതിരെ മുസ്ലിംലീഗ് പായിപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളവൂർ വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം മുസ്ലിംലീഗ് പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് വി.ഇ. നാസർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം പി ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. വി.എം. ബഷീർ സ്വാഗതം പറഞ്ഞു . പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് പുള്ളിച്ചലിൽ, കെ.കെ. ബഷീർ, ഇ.എം. ആലികുഞ്ഞു, സലിം വി.ഇ, നൂർജഹാൻ നാസർ, സീനത്ത് അസീസ്, നബീസ കൊച്ചകോൻ തുടങ്ങിയവർ സംസാരിച്ചു.