കൊച്ചി: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ഒന്നാംവാർഷികാഘോഷത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 5ന് മഹാ വെർച്വൽ റാലിയുടെ ഭാഗമായി എറണാകുളം ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ബി.ജെ.പി ജില്ലാ ഓഫീസിൽ എ.എൻ രാധാകൃഷ്ണൻ നിർവഹിക്കും. ജില്ലാ അദ്ധ്യക്ഷൻ എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷനാകും. റാലിയുടെ വിജയത്തിനായി എല്ലാ മണ്ഡല അടിസ്ഥാനത്തിലും മോർച്ചകളുടെ ആഭിമുഖ്യത്തിലും കാൾ സെന്ററുകൾ ആരംഭിച്ചതായി ജില്ലാ സെക്രട്ടറി സി.വി. സജനി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വൈകിട്ട് 4.30ന് വന്ദേമാതരത്തോടെ പരിപാടികൾ ആരംഭിക്കും. സംസ്ഥാന, ജില്ലാ നേതാക്കൾ, പ്രവർത്തകർ എന്നിവർ ജില്ലാ ഓഫീസിൽ റാലിയിൽ പങ്കുചേരും. ജില്ലയിലെ മത്സ്യമേഖല, വനവാസി മേഖല എന്നിവിടങ്ങളിൽ റാലിയുടെ ലൈവ് ടെലികാസ്റ്റ് ഉണ്ടാകും. സംസ്ഥാനത്തെ ബി.ജെ.പി റാലി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന ഓഫീസിൽ പരിപാടികൾ നടക്കും.