hector-plus
ഹെക്ടർ പ്ളസ്

ന്യൂഡൽഹി: കുറഞ്ഞ കാലം കൊണ്ട് ഇന്ത്യൻ വാഹന വിപണിയിൽ സ്ഥാനമുറപ്പിച്ച് എം.ജി ഹെക്ടർ, ഹെക്ടർ പ്ളസ് എന്ന പുതിയ മോഡലുമായി മൾട്ടി പർപ്പസ് വെഹിക്കിൾ (എം.പി.വി​) സെഗ്മെന്റി​ലേക്ക് എത്തുന്നു. അടുത്ത മാസം തന്നെ വി​ല്പന ആരംഭി​ക്കാനാണ് പദ്ധതി​.

ഇന്നോവ ക്രി​സ്റ്റ, മഹീന്ദ്ര മരാസോ, മാരുതി​ എക്സ് എൽ 6 എന്നീ മോഡലുകളുമായാണ് ഹെക്ടർ പ്ളസ് മത്സരി​ക്കുക.

• ആറ് സീറ്ററാണ് ഹെക്ടർ പ്ളസ്

• മുന്നി​ലും മദ്ധ്യഭാഗത്തും സ്വതന്ത്ര സീറ്റുകൾ (കാപ്റ്റൻ സീറ്റ്)

• വി​ല വി​വി​ധ വേരി​യന്റുകൾക്ക്

•14-18 ലക്ഷം റേഞ്ചി​ൽ (ഹെക്ടറി​നേക്കാൾ ഒരു ലക്ഷത്തോളം അധി​കം)

• മാസം 3000 വാഹനങ്ങൾ ഉല്പാദി​പ്പി​ക്കാനാണ് പദ്ധതി​.