politics
പ്രവാസികളോട് സർക്കാരുകൾ കാണിക്കുന്ന ക്രൂരതയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി മൂവാറ്റുപുഴ നഗരസഭക്ക് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ജില്ലാ പ്രസിഡൻറ് കെ.എം. അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പ്രവാസികളോട് സർക്കാർ കാണിക്കുന്ന ക്രൂരതെക്കെതിര മുസ്ലീം ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭക്ക് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ലീഗ് ജില്ലാ പ്രസിഡൻ്റ് കെ.എം. അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് പി.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എം.സീതി, എ.എം. ഷാനവാസ്, സി.എം. ഷുക്കൂർ, ഷൈല അബ്ദുല്ല, വി.ഇ. നാസർ,കെ.പി. മുഹമ്മദ്, അജു മാറാട്ടിൽ, വി.എം. നാസർ, വി.എം. സലിം , ഷാഫി മുതിരക്കാല, തുടങ്ങിയവർ സംസാരിച്ചു.