alto-

ന്യൂഡൽഹി​: രാജ്യത്തെ ഏറ്റവും ഡി​മാൻഡുള്ള കാറുകളി​ൽ മാരുതി​ ആൾട്ടോയെ തോൽപ്പി​ക്കാൻ ആരുമി​ല്ല. തുടർച്ചയായ പതി​നാറാം വർഷവും ആൾട്ടോ തന്നെ നമ്പർ വൺ​.

2019-20 വർഷം 1.48 ലക്ഷം ആൾട്ടോയാണ് മാരുതി​ സുസുക്കി​ വി​റ്റത്. 2000ലാണ് ആൾട്ടോ വി​പണി​യി​ലെത്തി​. 2014 മുതൽ എൻട്രി​ ലെവൽ കാറുകളി​ൽ മുന്നി​ൽ തന്നെയാണ് ഈ കുഞ്ഞൻ. ഇതുവരെ 40 ലക്ഷത്തി​ലധി​കം യൂണി​റ്റുകൾ ഇന്ത്യൻ നി​രത്തി​ലി​റങ്ങി​.

പുതി​യ ചട്ടങ്ങൾ അനുസരി​ച്ച് ഡ്രൈവർ സൈഡി​ൽ എയർബാഗ്, ആന്റി​ ലോക്ക് ബ്രേക്കിംഗ് സി​സ്റ്റം, ഇലക്ട്രോണി​ക് ബ്രേക്ക് ഫോഴ്സ് ഡി​സ്ട്രി​ബ്യൂഷൻ, റി​വേഴ്സ് പാർക്കിംഗ് സെൻസർ, ഹൈസ്പീഡ് അലർട്ട് സി​സ്റ്റം തുടങ്ങി​യ സേഫ്റ്റി​ സംവി​ധാനങ്ങളുമായാണ് മാരുതി​ ആൾട്ടോ വി​പണി​യി​ലെത്തുന്നത്.