കൊച്ചി: ഇന്ധനവില ദിവസംതോറും വർദ്ധിപ്പിക്കുന്നതിലും പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്നതിലും കൊവിഡിലുൾപ്പെടെ കേരളത്തെ സഹായിക്കാൻ തയ്യാറാകാത്തതിലും പ്രവാസികളോടുള്ള അവഗണനയിലും പ്രതിഷേധിച്ച് എൻ.സി.പി കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധിച്ചു.

എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിന് മുൻപിൽ സംസ്ഥാനതല ഉദ്ഘാ‌ടനം സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജയൻ പുത്തൻപുരയ്ക്കൽ, വി.ജി. രവീന്ദ്രൻ, സംസ്ഥാന നിർവാഹക സമിതിഅംഗം പി.ജെ. കുഞ്ഞുമോൻ, പി.ഡി. ജോൺസൺ, അഫ്സൽ കുഞ്ഞുമോൻ, ജോണി തോട്ടക്കര, വി. രാംകുമാർ, അനൂപ് റാവുത്തർ, രാജു തോമസ്, ടി.പി. അബ്ദുൾ ഗഫൂർ എന്നിവർ പ്രസംഗിച്ചു.