# കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുമ്പിൽ ധർണ
ആലുവ: വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കുക, ലോക്ക് ഡൗൺ കാലത്തെ മുഴുവൻ വൈദുതി ചാർജും എഴുതിത്തള്ളുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി പ്രവർത്തകർ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുമ്പിൽ ധർണ നടത്തി. കണക്കിൽ കൺകെട്ട് നടത്തി ദുരിതകാലത്ത് ഉപഭോക്താക്കളെ പിഴിയുന്ന നടപടിയാണ് കെ.എസ്.ഇ.ബി സ്വീകരിച്ചതെന്നും സമരക്കാർ ആരോപിച്ചു.
ആലുവ മണ്ഡലം കമ്മിറ്റി ആലുവ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന കൗൺസിൽ അംഗം വിജയൻ കൊളത്തേരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ അദ്ധ്വക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സി. സുമേഷ്, ഇല്യാസ് അലി, ജോയ് വർഗീസ്, വിജയൻ മുള്ളംകുഴി, എ.എസ്. സലിമോൻ, കിഷോർ, കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.
ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി വട്ടപ്പറമ്പ് കെ.എസ്.ഇ.ബി ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാഹുൽ പാറക്കടവ് അദ്ധ്യക്ഷത വഹിച്ചു. ഇ.എൻ. അനിൽ, ശ്രീജിത്ത് കാരാപ്പിള്ളി, സജികുമാർ, പി.ടി. രമേശൻ, കെ.എസ്. മനോജ്, സനീഷ്‌കുമാർ, ആദർശ്, പി.എസ്. സനീഷ് സിനു, കമൽ കോടുശേരി തുടങ്ങിയവർ പങ്കെടുത്തു.
ബി.ജെ.പി കടുങ്ങല്ലൂർ ഈസ്റ്റ്, വെസ്റ്റ് പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ എടയാർ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം ജില്ലാ ട്രഷറർ എം.എം. ഉല്ലാസ്‌കുമാർ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് രാജുമേനോൻ അദ്ധ്യക്ഷത വഹിച്ചു. ഉദയകുമാർ, സി.ആർ. ബാബു, പി. സജീവ്, ബേബി സരോജം, വി.പി. രാജീവ്, രാജേഷ് മാലിൽ, ബി. ബാബു എന്നിവർ സംസാരിച്ചു.