മൂവാറ്റുപുഴ: കാണാതായ യുവാവിന്റെ മൃതദേഹം റബർതോട്ടത്തിൽ അഴുകിയ നിലയിൽ കണ്ടെത്തി. പുന്നോപ്പടി കുന്നത്തുകുടി വീട്ടിൽ മണിയുടെ മകൻ മനോജിന്റെ (42) മൃതദേഹമാണ് വീടിനടുത്തുള്ള റബർ തോട്ടത്തിൽ കണ്ടെത്തിയത്. തൂങ്ങിമരണമെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ 9 മുതൽ മനോജിനെ കാണാനില്ലെന്ന് ബന്ധുക്കൾ മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രവാസിയായിരുന്ന മനോജ് നാട്ടിൽ ഡ്രെെവറായി ജോലിചെയ്തു വരികയായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിച്ചു.