കൊച്ചി: കേരളത്തിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ പഠനോപകരണങ്ങൾ നൽകാൻ കേരളത്തിലെ ഗൃഹോപകരണ വ്യാപാരികളുടെ സംഘടനയായ ഡീലേഴ്സ് അസോസിയേഷൻ ഒഫ് ടി.വി ആൻഡ് അപ്ളയൻസസ് (ഡാറ്റ കേരള).
സംസ്ഥാനമൊട്ടാകെ 500 ടി.വികൾ വിദ്യാർത്ഥികൾക്ക് നൽകും. ഈ ബൃഹദ് പദ്ധതിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം ഇന്ന് (ചൊവ്വ) നടക്കും. പത്ത് പേർക്കാണ് ആദ്യഘട്ടമായി നൽകുക. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായി പാലിച്ചുകൊണ്ടുള്ള ചടങ്ങിൽ എറണാകുളത്തെ രജിസ്ട്രേഡ് ഓഫീസിൽ ഉച്ചയ്ക്ക് 12ന് ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കൗൺസിലർ കൃഷ്ണകുമാർ പങ്കെടുക്കും.
ചടങ്ങിൽ ഡാറ്റാ സ്മാർട്ട് ഫെസ്റ്റ് 2018-19 സമ്മാനപദ്ധതിയുടെ ബംപർ സമ്മാനമായ ഒരു കിലോ സ്വർണം വിജയിയായ അവിഷ്ണയ്ക്ക് (വടകര) സമ്മാനിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എസ്.അനിൽകുമാറും സെക്രട്ടറി പി.എസ്.പ്രമോദും അറിയിച്ചു.