അങ്കമാലി: കേന്ദ്ര ഗവൺമെന്റ് കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ എൻ.സി.പി അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിന് മുൻപിൽ ധർണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം മുരളി പുത്തൻവേലി ഉദ്ഘാടനം ചെയ്തു. എൻ.വൈ.സി സംസ്ഥാന സെക്രട്ടറി സനൽ മൂലൻകുടി അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.വി.പാപ്പച്ചൻ, ജോർജ് പോത്തുരാൻ, കാലടി മണ്ഡലം പ്രസിഡന്റ് ഷാജു, ബ്ലോക്ക് ഭാരവാഹികളായ പ്രതീഷ് അരീക്കൽ, അക്ഷയ് , എൽദോ എന്നിവർ പങ്കെടുത്തു.