obc
ഒ.ബി.സി കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രധാനമന്ത്രിക്ക് ലക്ഷം കത്തുകൾ അയക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ അബ്ദുൾ മുത്തലിബ് നിർവഹിക്കുന്നു

കൊച്ചി: 70 കോടിയുടെ ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശിവഗിരിമഠത്തെയും ശ്രീനാരായണീയരെയും അവഹേളിക്കുന്നതാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ അബ്ദുൾ മുത്തലിബ് പറഞ്ഞു. കേന്ദ്രനിലപാട് പുന:പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒ.ബി.സി കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രധാനമന്ത്രിക്ക് ലക്ഷം കത്തുകൾ അയക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒ.ബി.സി കോൺഗ്രസ് ജില്ലാ ചെയർമാൻ വില്യം ആലത്തറ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ഭാരവാഹികളായ കെ.ഡി. ഹരിദാസ്, അർ. റസിയബീവി, മാർവെൽ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.