നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് 20 എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.സി. സോമശേഖരൻ അദ്ധ്യക്ഷനായിരുന്നു. സ്ഥിരംസമിതി അദ്ധ്യക്ഷരായ എൻ.വി. ബാബു, ആനി കുഞ്ഞുമോൻ, മെമ്പർ ബിജി സുരേഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.കെ. സന്തോഷ് സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി എസ്.പി. സുരേഷ് നന്ദിയും പറഞ്ഞു.