കൊച്ചി: പിഴല - മൂലമ്പിള്ളി പാലം ഉദ്ഘാടനം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 22ന് വൈകിട്ട് നാലിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും.വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരായ എ.സി. മൊയ്തീൻ, ജി. സുധാകരൻ, ഹൈബി ഈഡൻ എം.പി , എസ് ശർമ എം.എൽ.എ, കെ.ജെ മാക്‌സി എം.എൽ.എ, കളക്ടർ എസ്. സുഹാസ് തുടങ്ങിയവർ പങ്കെടുക്കും. പാലത്തിൽ ആവശ്യമായ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതകൾ പരിശോധിക്കുമെന്ന് കളക്ടർ അറിയിച്ചു.