കൊച്ചി: കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി വിദ്യാർത്ഥികൾക്കായി 25 ടെലിവിഷനുകൾ കൈമാറി. കളക്ടറേറ്റ് ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എസ്.സുഹാസ് ജോൺ ഫെർണാണ്ടസ് എം എൽ എ യിൽ നിന്ന് ടെലിവിഷനുകൾ ഏറ്റുവാങ്ങി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സുനിൽ സി.എസ്., ഓർഗനൈസിംഗ് സെക്രട്ടറി ബി. ഹരികുമാർ , സോണൽ സെക്രട്ടറി മുഹമ്മദ് കാസിം, ജില്ലാ സെക്രട്ടറി മനോജ് കുട്ടപ്പൻ, സംസ്ഥാന വൈസ്.പ്രസിഡന്റ് മുഹമ്മദ് അലി , ജില്ലാ പ്രസിഡന്റ് ഷീബ. പി എന്നിവർ പങ്കെടുത്തു.