കൊച്ചി: സംസ്ഥാനത്തെ അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം പി.എസ്.സി ഓഫീസ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിയുടെ നേതൃത്വത്തിലെത്തിയ പ്രവർത്തകർ ഓഫീസ് കവാടം ഉപരോധിച്ച ശേഷം റീത്ത് വച്ച് പ്രതിഷേധിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ ജോൺ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി ആബിദ് അലി, സംസ്ഥാന സെക്രട്ടറി മാരായ ജിൻഷാദ് ജിന്നാസ്, നൗഫൽ കയന്തിക്കര, ജില്ല ജന. സെക്രട്ടറിമാരായ അബ്ദുൽ റഷീദ്, ശ്യാം കെ.പി, വിഷ്ണു പ്രദീപ്, റിയാസ് താമരപിള്ളി, എം.എ.ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.