പറവൂർ : പറവൂർ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ പതിനൊന്നിന് കൗൺസിൽ ഹാളിൽ നടക്കും. നിലവിലെ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രദീപ് തോപ്പിലാണ് ഭരണകക്ഷിയായ കോൺഗ്രസിന്റെ സ്ഥാനാർത്ഥി. പാർട്ടിലെ ധാരണപ്രകാരം മുൻ ചെയർമാൻ ഡി. രാജ്കുമാർ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. സി.പി.എമ്മിലെ കെ.എ. വിദ്യാനന്ദനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കോൺഗ്രസ് 15, എൽ.ഡി.എഫ് 13, ബി.ജെ.പി 1 എന്നിങ്ങനെയാണ് കക്ഷിനില. ഏക ബി.ജെ.പി അംഗം വോട്ടൊപ്പിൽ നിന്ന് വിട്ടുനിൽക്കാനാണ് സാദ്ധ്യത.