പള്ളുരുത്തി: നവജീവൻ പ്രേക്ഷിത സംഘത്തിന്റെ ആഭിമുഖ്യത്തിൽ നിർധന വിദ്യാർത്ഥിക്ക് ടി.വി നൽകി. മുൻ ജി.സി.ഡി.എ ചെയർമാൻ എൻ. വേണുഗോപാൽ, ഷീബാ ഡുറോം, ജോൺസൺ വള്ളനാട്ട് തുടങ്ങിയവർ സംബന്ധിച്ചു. കൊച്ചി നിയോജക മണ്ഡലത്തിലെ സ്കൂളുകളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് ഹൈബി ഈഡൻ എം.പി ഫണ്ടിൽ നിന്നും 57 ടാബുകൾ നൽകി. ചെല്ലാനം പുത്തൻതോട് ഗവ.സ്കൂളിൽ നടന്ന ചടങ്ങിൽ യാസർ അറാഫത്ത്, മാർഗരറ്റ് ജോളി, ഹരിഹരൻ, ഷാജി കുറുപ്പശേരി, പി.എ.സഗീർ തുടങ്ങിയവർ സംബന്ധിച്ചു.